------------------------
ആവണിപ്പൂക്കള്‍ വിരിഞ്ഞതിലാദ്യമായീ
നിന്‍ മുഖം ഞാനന്നു കണ്ടു
പാലൊളി ചന്ദ്രിക പെയ്തതിലാദ്യമായീ
നിന്‍ ചിരി ഞാനന്നു കണ്ടു.
(ആവണിപ്പൂക്കള്‍)
പാടും മുളം കുഴല്‍ തണ്ടിലന്നാദ്യമായീ
നിന്‍ സ്വരം ഞാനന്നു കേട്ടു.
സന്ധ്യ ചിരിച്ച കവിളിലന്നാദ്യമായി
നാണത്തിന്‍ താമര കണ്ടു.
(ആവണിപ്പൂക്കള്‍)
കരളിലെ മോഹങ്ങള്‍ പൂവണിയുന്നത്
നിന്‍ നീല മിഴികളില്‍ കണ്ടു.
മാറില്‍ മയങ്ങിയ രാവിലിന്നദ്യമായീ
നിന്നിലെയെന്നെ ഞാന്‍ കണ്ടു.
(ആവണിപ്പൂക്കള്‍)