-----------------
ഇന്നലെ രാവില്‍ നീല നിലാവിൽ
ചാരത്തിരുന്നു നീ മോഹനരാഗത്തിൽ
രാഗാദ്രമാമൊരു ശീലു പാടി
ഒരു പ്രേമക്കഥയുടെ പാട്ടുപ്പാടി.
(ഇന്നലെ)
സൂര്യനെ മോഹിച്ച താമരപ്പെണ്ണിൻ
ഉള്ളം കുളിര്‍ത്തൊരു കഥപ്പാടി
അവളുടെ പ്രണയത്തിലുരുകിയൊലി ച്ചൊരു
സൂര്യ മനസ്സത്തിൻ നോവുപ്പാടി
(ഇന്നലെ)
പാറിപറന്നുപോം പ്രണയസ്വപ്നങ്ങളെ
ഓരോ ദളത്തിലും നിറച്ചുവെച്ചു
അവൾ ഓരോ കിനാക്കളും കൊരുത്തുവെച്ചു
നിണം വാര്‍ന്നൊഴുകിയ സന്ധ്യകളില്‍
ഓരോ ഇതളും കൊഴിഞ്ഞു വീണു.
ഓരോ കിനാക്കളും ഉതിർന്നു വീണു
(ഇന്നലെ)
No comments:
Post a Comment