മഴത്തുള്ളികള്‍ക്കൊപ്പം കുപ്പിവളകള്‍ കിലുക്കിക്കൊണ്ട് , പ്രതീക്ഷിക്കാതിരിക്കെ
അവള്‍ ചോദിച്ചു.
''ഈ മഴത്തുളികളെ പോലെ നീഎന്നെ സ്നേഹിക്കുന്നുണ്ടോ''.
പിന്നെ എന്റെ മിഴികളില്‍ നോക്കിയവള്‍ ഇരുന്നു. മൌനത്തിന്റെ നീളം കൂടിക്കൂടി
വരവേ ക്ഷമകെട്ടു വീണ്ടും അവള്‍ പുലമ്പി.
''എന്റെ ജീവിതം പോലെ ഭൂമിയുടെ മാറിലേക്ക് അലിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ അല്ലെ".
മനസ്സില്‍ ചലനമുണ്ടാക്കിയ ഒരു വാചകം. മൌനത്തിനു വിരാമിട്ടു കൊണ്ട് പറഞ്ഞു.
''മഴ'' ഭൂമിയുടെ നിശ്വാസങ്ങള്‍ ആണ് . അവളുടെ മനസ്സിലെ അരൂപികളായ സ്വപ്‌നങ്ങള്‍
ആണ് . ശമിക്കാത്ത ആത്മ ദാഹങ്ങള്‍ ആണ്.
അവള്‍ പറത്തിവിട്ട മോഹങ്ങളേ തിരികെ വാങ്ങുന്നു അവള്‍. പക്ഷെ നീ ....
നീയെനിക്കു മഴക്കപ്പുറമുള്ള പ്രതീക്ഷയും മഴയ്ക്ക് ശേഷമുള്ള നിശബ്ദതയും ആണ്.
പിന്നെ അവള്‍ അവിടെ ഇരുന്നില്ല മഴതുള്ളികള്‍ക്കൊപ്പം ഭൂമിയുടെ ഹൃദയത്തിലോട്ടു
അലിഞ്ഞുപോയ്. ഒരു പഴയ മഴക്കാല പുഴയോരവും കുത്തിയോഴുകുന്ന പുഴയും
മനസ്സില്‍ ബാക്കി നിര്‍ത്തികൊണ്ട്.
No comments:
Post a Comment