മണ് മറയുന്ന നാടിന്റെ നന്മകള്
മനസ്സില്‍ വിടരുന്നു പൂക്കളായി
ഒഴുകിയകലുന്ന മേഘങ്ങള്‍ പോലെ
നോവിന്റെയലകടല്‍ തിരികളായി.
മലരണിക്കാടുകള്‍ മാമലമേടുകള്‍
നീലക്കുറിഞ്ഞിയും മുണ്ടകന്‍ പാടവും
കായല്‍ത്തിരകളും കല്പവൃക്ഷങ്ങളും
പള്ളിയോടങ്ങളും തുമ്പക്കുടങ്ങളും.
സുഗന്ധം പരത്തുന്ന പാലമരങ്ങളും
പീലി വിടര്‍ത്തുന്ന കേരനിരകളും
മന്ദമൊഴുകുന്ന തോടും പുഴകളും
കുളിര്‍ത്തണലേകുന്ന അരയാല്‍ത്തറകളും.
കണികണ്ടു ഉണരുന്ന മണിക്കിടങ്ങളും
വെള്ളാമ്പല്‍ വിരിയുന്നയാമ്പല്‍ കുളങ്ങളും
തുമ്പികള്‍ പാറുന്ന കൊച്ചു തൊടികളും
മുക്കുറ്റിപ്പൂക്കുന്ന ഇടവഴിയോരവും.
വഞ്ചി തുഴയുമ്പോള്‍ പാടുന്നോരീണവും
താളം പിടിക്കുന്ന പാണ്ടി പഞ്ചാരിയും
തലയില്‍ തിടമ്പേറ്റി നില്‍ക്കുന്നോരാനയും
പുള്ളുവര്‍ പാടുന്ന നാഗത്തറകളും
ചിങ്ങക്കതിരോളി പൂക്കുന്ന സന്ധ്യയും
തിരുവാതിര പാട്ടോഴുകുന്ന രാത്രിയും.
ശരണം വിളികളും കുരുത്തോല പെരുന്നാളും
സ്നേഹമാശംസിക്കും ഈദിന് പുലരിയും.
കളങ്കമില്ലാത്ത നാളിന്റെ ഓര്‍മ്മയില്‍
ജന്മങ്ങള് തോറും കൊതിക്കുന്ന സ്വപ്നമായെത്തുന്ന
ഓണപ്പുലരിയും മാവേലി മന്നനും
ഓര്‍മ്മയില്‍ തെളിയുന്നു നാടിന്റെ നന്മ മുഖങ്ങളായി.
നെല്‍ കതിര് കൊയ്യാന്‍ ആളെ കിട്ടാനില്ല!
ReplyDelete