ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര തളം കെട്ടി നില്‍ക്കെ.
ഒരു കാറ്റണയുന്നു കടലിന്റെ മാറില്‍ നിന്നു
എന്നെ തലോടി കടന്നുപോയീ.
ജാലകപ്പഴുതിലൂടെന്‍മിഴിക്കോണിലൊരു
നിശാഗന്ധി ഇതള്‍ വിടര്‍ത്തി.
കായല്‍ പരപ്പില്‍ താളം പിടിക്കുന്ന
തുഴയുടെ രാഗമകന്നു നിന്നു.
കാര്‍മുകില്‍ പാളിയില്‍ മുഖമൊളിപ്പിച്ചു
ആതിരാ തിങ്കള്‍ മറഞ്ഞു നിന്നു.
ഒരു നോവുണരുന്നുയെന്‍ മനക്കാമ്പില്
ഞാനറിയാതെയിതള്‍ വിടര്‍ത്തി .
രാഗങ്ങളെല്ലാം പറന്നകന്നോരെന്‍
വീണയില്‍ ഞാനൊരു ശ്രുതിയോരുക്കി.
സ്നേഹത്തില്‍ തന്ത്രികള്‍ മീട്ടുവാനായൊരു
ഗായിക എന്നില്‍ വിരുന്നിനെത്തി.
ശുദ്ധ രാഗത്തില്‍ ഞാന്‍ കോര്‍ത്ത വാക്കുകള്‍
ഗാനങ്ങളായവള്‍ ആലപിച്ചു.
പിന്നെയേതോരു രാത്രി സ്വപ്നത്തിന്റെ
ചിറകേറി എങ്ങോ മറഞ്ഞു പോയി.
വര്‍ണ്ണ ചിറകുകള് വീശിപ്പറന്നവള്‍
എങ്ങോ മറഞ്ഞിന്നകന്നു പോയീ.
ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര തളം കെട്ടി നില്‍ക്കെ.
ഒരു രാത്രി മായുന്നു യാമങ്ങള്‍ താണ്ടി
ഒരു ദിവാസ്വപ്നത്തെ ഞാനും പുണരുന്നു
വായനക്കാരിലും ആ നൊബരം ഉണര്‍ത്തി ....നല്ല ഒഴുക്കുള്ള എഴുത്ത് ആശംസകള്‍
ReplyDelete