Thursday, 18 October 2012

അക്ഷരം


---------- 
സ്നേഹമാണക്ഷരം ജ്വാലയാണക്ഷരം 
ഒഴുകിയെത്തുന്ന തീര്‍ത്ഥപ്രവാഹമാണക്ഷരം. 

പുലരിത്തുടുപ്പിന്റെ പൊന്‍വെട്ടമക്ഷരം 
നിന്നെ നീയാക്കുന്ന ധ്യാനമാണക്ഷരം. 

നന്മതന്‍ നെയ്ത്തിരി നാളമാണക്ഷരം
ആത്മബോധത്തിന്റെ പുണ്യമാണക്ഷരം.

എരിയുന്ന മനസ്സില്‍ നിന്നുണരുന്ന
ചിന്തയില്‍ ഉതിരുന്നു വാക്കുകള്‍ നാവില്‍.

അലറുന്നക്കടല്‍പ്പോലെ ഇരമ്പുന്ന വാക്കുകള്‍ 
വിടര്‍ത്തുന്നു സത്ചിന്ത നിന്നില്‍.

ഇടിമുഴക്കങ്ങള്‍പോല്‍ അലറട്ടെ വാക്കുക്കള്‍
മിന്നല്‍പ്പിണറായി ഒഴുകട്ടെ ചിന്തയില്‍.

ആളട്ടെ കത്തുന്നപ്പന്തങ്ങള്‍ പോലെ 
അറിവിന്‍ വെളിച്ചമായി പടരട്ടെ അക്ഷരം.

വാക്കുകള്‍ വാക്കുകള്‍ മൂര്‍ച്ചയുള്ളായുധം
വാക്കുകള്‍ വാണി തന്‍ വരമൊഴികള്‍.

ഇരുട്ടിന്റെ അജ്ഞാത വീഥിയിലക്ഷരം
ഉണരട്ടെ നിന്നില്‍ പ്രകാശം ചൊരിയട്ടെ.

No comments:

Post a Comment