------
ഇഷ്ടം നിന്നെയെനിക്കിന്നെറെയിഷ്ടം
നിന്റെയീ കിളിക്കൊഞ്ചലേറെയിഷ്ടം
പരിഭവം ചുവക്കുമീക്കവിളിണയും
മധുമഴപ്പൊഴിയുമീ ചൊടിയിതളും
ഇഷ്ടം എനിക്കേറെ ഇഷ്ടം
കണ്‍മഷിയെഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളെറെയിഷ്ടം.
അലകള്‍ ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷപം ഇന്നെനിക്കെറെയിഷ്ടം.
പാരിജാതത്തിന്റെ പരിശുദ്ധിയെറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകം പേറുന്ന
ഈ മുഖശ്രീയിന്നു ഏറെയിഷ്ടം.
പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്റെ
നാണം പൂവിട്ട ഭാവങ്ങളും.
ഇഷ്ടം എനിക്കിന്നേറെയിഷ്ടം നിന്നെ
എന്തിനെക്കലുമിന്നെറെയിഷ്ടം.
പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്റെ
മുഗ്ധസൌന്ദര്യമിന്നെറെയിഷ്ടം.
അഴകേറും സ്വപ്‌നങ്ങള്‍ പൂമാല കോര്‍ക്കുന്ന
മിഴിയിണപ്പീലിയുമേറെയിഷ്ടം.
തെന്നല്‍ തലോടുമ്പോളിളകി തെറിക്കുന്ന
അളകങ്ങള്‍ കാണുവാനേറെയിഷ്ടം.
ആലിലക്കൊത്തൊരുയണിവയറും
ചെന്താമരമൊട്ടു മാറിടവും.
ഇഷ്ടം എനിക്കിന്നേറെയിഷ്ടം നിന്നെ
എന്തിനെക്കലുമിന്നെറെയിഷ്ടം.

No comments:
Post a Comment