Thursday, 18 October 2012

ശിവസ്തുതി



*******
കൈലാസനാഥന്റെ തൃപ്പാദപദ്മത്തില്‍
കാണിക്കയാക്കി ഞാനെന്റെ ജന്മം 
പാര്‍വതി പൂജക്കിറുത്തപ്പുഷ്പ്ങ്ങളില്‍
ഞാനെന്റെ ദുരിതങ്ങള്‍ ചേര്‍ത്തുവെച്ചു.

(കൈലാസ )

അത്താഴപ്പട്ടിണിക്കാരനായിയെത്തി 
ശംഭോ നിന്‍ തിരുനടയിലെന്നും 
ദാരിദ്ര്യ ദു:ഖത്താലലയുന്നോരെഴയെ 
നീ മാറോടണച്ചു നിര്‍ത്തുകില്ലെ. 

(കൈലാസ )

തിരുനെറ്റിക്കണ്ണില്‍നിന്നു ഉതിരുന്നോരഗ്നിയില്‍
ദുരിതങ്ങലെല്ലാമെരിച്ചിടെണെ ശംഭോ
തിരുമുടിജടയെ ചൂഴുന്ന തീര്‍ത്ഥത്തില്‍ 
എന്നുടെ പാപങ്ങള്‍ ഒഴുക്കിടെണം ശംഭോ.

(കൈലാസ )

അറിവില്ലാതടിയന്‍ ചെയുന്ന കര്‍മ്മങ്ങള്‍ 
തിരുനെറ്റിക്കുറിയായി ചാര്‍ത്തിടെണം
ദു:ഖങ്ങള്‍ മനസ്സിനെ അലട്ടുമ്പോളടിയാനെ
കൂവളമാലയായി അണിഞ്ഞിടേണം
ശംഭോ നിന്മിഴിയാലെന്നെ കാത്തിടേണം 
(കൈലാസ )

No comments:

Post a Comment