Thursday, 18 October 2012

ഓര്‍മ്മകള്‍




ഒരു പൂവിതളിന്റെ ചാരുത തേടി 
രാക്കിളിപ്പാട്ടിന്റെയീണത്തില്‍ മുങ്ങി
ഗ്രാമ വിശുദ്ധിതന്നോരത്തിലൂടെ
ഏകാന്ത പഥികനായി ഞാനലഞ്ഞൂ

കറുക വരമ്പിന്റെയോരത്തോരു കാലില്‍
തപസ്സു ചെയുന്നൊരു കൊറ്റിയും കാക്കയും
മാവിന്റെ യുച്ചിയിലറ്റത്തെ കൊമ്പില്‍ 
കാണാകിളിപ്പാട്ടു പാടുന്ന പൂങ്കുയില്‍. 

ചാടിമറിയും പരല്‍മീന്‍ തുടിക്കുന്ന 
കൊച്ചുകൈത്തോടും കെട്ടുവള്ളങ്ങളും 
ചക്രം ചവുട്ടുന്ന ചെറുമനും പിന്നെ 
ഉച്ചത്തില്‍ പാടുന്നവന്റെ ഈണങ്ങളും.

പട്ടുപാവാടയും പുള്ളിയുടുപ്പുമായി 
ചാരെ തെരയുന്ന കള്ളനോട്ടങ്ങളും.
കാണാമറയത്തു പൊട്ടിച്ചിരിക്കുന്ന 
കുപ്പിവളകളും പാദസരങ്ങളും.

ഒട്ടല്ല കൌതുകമെന്നില്‍ വളര്‍ത്തുന്ന 
ഇഷ്ടത്തിനതിരുകള്‍ ഏറെയില്ലല്ലോ

No comments:

Post a Comment