Thursday, 18 October 2012

അവസാന യാത്രാ




-----------------------------

കത്തിച്ചു വെച്ച വിളക്കിന്‍ക്കീഴെ
നിശ്ചേഷ്ടനായിന്നു ഞാന്‍ കിടക്കെ. 

പിന്നിട്ട കാലങ്ങളെയെന്‍റെയുള്ളില്‍
ഓര്‍മ്മയില്‍ ഒളങ്ങളായിടുന്നു 

കാണുന്നതുണ്ടെന്മിഴികളില്‍ മക്കളെ 
കദന ഭാരത്താല്‍ വേവും മനസ്സുമായി. 

കേള്‍ക്കുന്നതുണ്ടു ഞാന്‍ രക്തബന്ധത്തിന്‍റെ
നെഞ്ചിലെരിയുന്ന കനലിന്‍റെ ഗദ്ഗതം. 

വായനശാലയിലന്തിക്കുക്കൂടും സദസ്സിലെ 
മൂകാന്തരീക്ഷവും മ്ലാന മുഖങ്ങളും. 

വന്നൊരു നോക്കുക്കാണുന്നയല്‍വക്ക
മൂക വിലാപാങ്ങള്‍--- -- സ്നേഹബന്ധങ്ങളെ.

എങ്കിലുമിന്നു ഞാനവസന മാത്രയില്‍ 
കാണാന്‍ കൊതിക്കുന്ന തിരയാന്‍ ശ്രമിക്കുന്നു. 

നിന്‍ മുഖം മാത്രം ഓമനേയിന്നു ഞാന്‍.,
ദൂരെയവ്യക്തമായൊരു നിഴലായി മിഴികളില്‍.. .

മൂടിപ്പുതപ്പിച്ചക്കോടിക്കിടയിലൂടെ നിന്നെ
തിരയുന്നു എന്‍ മിഴികള്‍. .

കണ്ടു ഞാന്‍ ചാരത്തു അലമുറയിട്ടു
ബോധം മറഞ്ഞ മനസ്സുമായി .

ഓര്‍മ്മകള്‍ പിന്നോട്ടുപ്പായുന്നൊരശ്വമായി 
തെളിയുന്നു ചിത്രങ്ങള്‍ നിഴലുകള്‍[ പോലെ. 

ഓര്‍ക്കുന്നോവോ സഖി നീയാതിരമാസത്തിലെ
അന്തിച്ചുവപ്പാര്‍ന്ന സന്ധ്യയിലന്നു ഞാന്‍ 

കാണുവാനേറെ കിനക്കളെകി പിന്നെവിടര്‍ന്ന
സ്വപ്നങ്ങളെല്ലാം അര്‍ദ്ധ മയക്കത്തില്‍ കണ്ടതല്ലേ. 

നീളും പ്രതീക്ഷതന്‍ രംഗ വര്‍ണ്ണങ്ങളില്‍ 
ആടിത്തിമിര്‍ക്കുന്ന പുത്തന്‍ സ്വപ്നങ്ങളും.

നിദ്രാ വിഹിനമാം രാത്രി യാമങ്ങളും 
പൂത്തിരുവാതിര - പൊന്നോണ സന്ധയും. 

കൊട്ടും കുരവയും മന്ത്രധ്വനികളും 
അങ്കണമുറ്റത്തെ വലിയ പൂപ്പന്തലും.

വന്നു ചേരുന്ന നാട്ടുക്കാര്‍ ബന്ധുകള്‍ 
ഓടിക്കളിക്കുന്ന കുഞ്ഞുപാദങ്ങളും.

പിന്നെയെത്രക്കാതങ്ങള്‍ നാമൊന്നിച്ചുപ്പിന്നിട്ടു 
എത്ര സായാഹ്നങ്ങള്‍ നാം പങ്കുവെച്ചു. 

ആഴിപ്പരപ്പിലലിയുന്നക്കതിരോന്‍റെ 
പൊലിയുന്ന സ്വപ്നങ്ങളെത്ര കണ്ടു.

ഉണ്ണികള്‍ പിറന്നപ്പോള്‍ കണ്ടുഞ്ഞാന്‍
നിന്നിലെ ത്യാഗ നിധിയാം സ്നേഹപാലാഴിയെ.

വര്‍ഷങ്ങള്‍ ഹംസങ്ങളായി പ്പറക്കവേ 
വേഷങ്ങള്‍ ഓരോന്നായി നീയണിഞ്ഞു. 

കാണാം നിനക്കിനി വിണ്ണിന്‍ വിഹായസ്സില്‍
നിത്യവും നിന്നെ കണ്‍ചിമ്മി നോക്കുന്ന താരമായി

ദൂരെയാണെങ്കിലും തൊട്ടു തലോടുവാന്‍
നീളുമെന്‍ കൈകളും കൊതിക്കും മനസ്സുമായി.

No comments:

Post a Comment