Thursday, 18 October 2012

നിളെ നിന്‍ തീരമെത്തുമ്പോള്‍..



നിറയുന്നു കണ്ണില്‍ നിളെ നിന്റെ തീരം
ഉതിരുന്നു ചൊടിയില്‍ തര്‍പ്പണ മന്ത്രം
മുഴങ്ങുന്നു കാതില്‍ നിശബ്ദ വിലാപങ്ങള്‍ 
തെളിയുന്നു കണ്ണില്‍ ധൂമവളയങ്ങള്‍.

മോതിര വിരലിലണിയുന്ന ദര്‍ഭവളയങ്ങള്‍, 
തൂശനിലത്തുമ്പില്‍ ബലി ചോറുരുളകള്‍.
കാണുന്നു കണ്ണില്‍ വിതുമ്പുന്ന ചുണ്ടുകള്‍,
കേള്‍ക്കുന്നു കാതില്‍ തേങ്ങല്‍ നേര്‍ ശബ്ധമായീ.

തൂങ്ങി നടക്കുവാനത്താണി ഇല്ലാതെ,
കുഞ്ഞു വിരലുകള്‍, മാഞ്ഞ സിന്ദുരങ്ങള്‍.
നഷ്ടങ്ങള്‍ മാത്രം, നിന്‍ തീരമെത്തുമ്പോള്‍,
കാണുന്നു ചുറ്റിലുമാശകള്‍ കൈവിട്ട മനസ്സുകള്‍.

No comments:

Post a Comment