Thursday, 18 October 2012

എന്‍റെ അച്ഛന്



----------------------

എന്നോര്‍മ്മയിലൊരു ശുക്ര നക്ഷത്രമായി
പൂര്‍വ്വാബരത്തിലെ പൊന്‍ത്തുടുപ്പായി 
വെളിച്ചം വിതറിയെന്‍ച്ചുറ്റും നിശബ്ദമായി 
അക്ഷര ദീപം തെളിച്ചുനില്‍ക്കുന്നുയെന്നച്ഛന്‍.

ജീവിതത്തിന്‍റെ പ്രയാണ മാര്‍ഗ്ഗങ്ങളില്‍ 
ദുരന്തവഴിയിലെന്നെത്തളരാതെ 
കാത്തിരിക്കും വിപത്തിനെ നേരിടാന്‍ 
അക്ഷരവീഥി വെട്ടിതെളിച്ചവന്‍...

ജീവിതക്കുരുക്ഷേത്ര ഭൂമിയില്‍ 
എതിരെ നില്‍ക്കുന്ന ശത്രുവിന്‍നേരെ
വാക്കുകളാഗ്നേയസത്രങ്ങളാക്കുവാന്‍ 
ഗീതയോതിതന്നു മുന്നണിപോരാളിയാക്കിയോന്‍...

കര്‍മ്മബന്ധങ്ങള്‍തന്‍ താളപ്പിഴകളില്‍
കാലിടറാതെ പിടിച്ചു നിന്നീടുവാന്‍ 
ശുദ്ധി സുതാര്യത കാത്തുസൂക്ഷിക്കുവാന്‍
കൈവിരല്‍ത്തുമ്പിനാല്‍ മാര്‍ഗ്ഗം തെളിച്ചവന്‍...

സ്നേഹവിളക്കായി കരുതലിന്‍ രൂപമായി 
ദൈവമായി ദൈവത്തിനൊപ്പമായി നില്‍ക്കുവോന്‍ 
കാക്കുന്നുവച്ഛന്‍ ആകാശവീഥിയില്‍ നിന്നെന്നെ
പാതകള്‍ തെറ്റാതെയിരുളില്‍ തളരാതെ. 

(സമര്‍പ്പണം എന്‍റെ അച്ഛന് : 
അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു ഇന്ന് ഇരുപത്തിരണ്ടു 
വര്ഷം )

No comments:

Post a Comment