ഒരു ജീവ സ്മ്രുതിയിലെന്നാത്മ
ശാന്തിക്കായി
ഒരു പൂവിറുത്തു നീ തന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍
വാരി നിറച്ചതില്‍
വര്‍ണ്ണങ്ങള്‍ തൂകി നീതന്നു.
ഒരു കാറ്റിന്‍ അല പോലെ
എന്നെ പൊതിഞ്ഞു നീ
എന്നന്ത:രംഗത്തില്‍
പാതി മെയ്യായ്.
നെയ്ത്തിരിനാളാമായി
എന്നില്‍ തെളിഞ്ഞു
നീ നിത്യവും ജീവനിലാളുന്ന
കര്‍പ്പുരജ്ജ്വാലയായി.
എന്‍ജീവ പന്ഥാവില്‍
ഇരുട്ടിന്‍ കയങ്ങളില്‍
കല്‍വിളക്കൊരോന്നായി
നീ തെളിച്ചു.
ചുറ്റും വിടര്‍ന്ന
പ്രകാശത്തില്‍ നിന്നു
ഞാന്‍ കൊത്തിപ്പെറുക്കി
മെനെഞ്ഞടുത്തു.
പാഴ് കള്‍ ഉണ്ടാവാം
പാഴ്ശ്രുതിയുണ്ടാവാം
സദയം ക്ഷമിക്കുക
കൂട്ടുകാരെ.
No comments:
Post a Comment