------------------------
സാരംഗിയിലൊരു
ഭൂപാളരാഗമായി
ഇടക്കയിലിടറുന്ന
സോപാനഗീതമായി
ആത്മാവിലെന്നെപ്പുണര്‍ന്നു
നീ നില്‍ക്കവേ
കാര്‍മേഘ പടലങ്ങള്‍
അകലുന്നു മാനം തെളിയുന്നു,
മാരിവില്ലഴക്കായി ചക്രവാളത്തില്‍
സന്ധ്യ സിന്ദുരം നില്‍ക്കുന്നു.
അറിവിന്നുണര്‍വായി
പുണ്യതീര്‍ത്ഥങ്ങളായി
അക്ഷരജ്ഞാനമായി
സങ്കിര്‍ത്തനങ്ങളായി.
ഭൂമിയതിനച്ചുത്തണ്ടില്‍
തിരിയവേ ഉതിരുന്ന
ഓംങ്കാര ശബ്ധത്തിലുണരുന്ന
ജീവ പ്രപഞ്ചവും
പ്രപഞ്ചഘോഷങ്ങളും.
സത്യവും ധര്‍മ്മവും
ചൂണ്ടാണി വിരലില്‍
തിരിയുന്ന ചക്രത്തിന്‍
ഗതിവേഗമാകവേ
അറിയുന്നു ഞാനെന്റെ
നാരായവേരുകള്‍
തെരയുന്നു ഞാനെന്റെ
ജാതകക്കെട്ടുകള്‍
അണിയുന്നു ഞാനെന്റെ
കര്‍മ്മദോഷങ്ങളെ
ചാര്‍ത്തുന്നു നിറുകയില്‍
തലവരക്കുറിയായി
വിധിയായി നിന്‍ കളിപ്പാട്ടമായി.
No comments:
Post a Comment