-------
യദുകുല നാഥന്റെ മുരളികയില്‍
ഒരു പൊന്‍കതിരായി വിടര്‍ന്നെങ്കില്‍
കാളിന്ദിതീരത്തെ കടമ്പിന്പ്പൂവിനെ
പുണരുന്ന ശലഭമായി പിറന്നെങ്കില്‍
( യദുകുല )
നറു വെണ്ണ പ്പോലെന്റെയുള്ളില് ശ്രുതിമീട്ടും
മീരതന്‍ ഭക്തിയായി മാറിയെങ്കില്‍
മാറത്തെവിയര്പ്പിനാല് നാറും സതീര്ഥ്യനാം
കുചേലനായിയെനിക്കൊരു ജന്മം തരുമോ നീ
(യദുകുല)
അത്താഴപ്പട്ടിണിക്കാരനാണെങ്കിലു ം
നിന് നാമം പാടി ഞാന്‍ ഉറങ്ങുമല്ലോ
പൂന്താനമായിയൊരു ജന്മം തരുമെങ്കില്‍
നിന് അപദാനങ്ങള്‍ പാടുമല്ലോ
(യദുകുല)
തുളസിക്കതിരായി നെയ്യിത്തിരിനാളാമായി
പൈക്കിടാവോന്നായി പൊന്നോടക്കുഴലായി
തിരുമുടിയില്‍ ചാര്ത്തുന്നപ്പീലിത്തണ്ടായി
തിരുമാറില് ദശപ്പുഷ്പ വനമാലയായി.
Beautiful
ReplyDelete