അമ്പലപ്പുഴയൊരുയമ്പാടിയായി മാറും
ഉഷപൂജ ശീവേലി കഴിഞ്ഞാല്‍
പമ്പനദിയോ കാളിന്ദിയാറാകും
കണ്ണന്റെ നീരാട്ടു കഴിഞ്ഞാല്‍
(അമ്പല)
ഗോക്കളോടോത്തും ഗോപികമാരോത്തും
അമ്പലമുറ്റത്തു കളിയാടും കണ്ണന്‍
ഉച്ച പൂജ നേരത്തു ഊട്ടുപുരയില്‍
പാല്‍പ്പായസം മോന്തി രസിച്ചിരിക്കും.
(അമ്പല)
കല്‍വിളക്കൊരോന്നും നീലക്കടമ്പാകും
ദീപാരാധന നടതുറക്കും നേരം
അത്താഴപ്പൂജ കഴിഞ്ഞാലോ കണ്ണന്‍
ഓരോ മനസ്സിലും ചാഞ്ചാടും.
(അമ്പല)
ഓരോരോ കുറുമ്പുകള്‍ക്കാട്ടിയോളിക്കും
ഓരോ മനസ്സിലും കളിയാടും
ഓരോ മലരിലും ചിരിക്കും കണ്ണന്‍
ഓടക്കുഴലൂതി വിളിക്കുമല്ലോ
(അമ്പല)

No comments:
Post a Comment