Thursday, 18 October 2012

പഴശ്ശി




വീര കേരളവര്‍മ്മ പഴശ്ശി രാജയെ
ഞാന്‍ കണ്ടിട്ടില്ല 
വീടിന്റെ നിരപ്പലക ഭിത്തിയില്‍ 
തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളില്‍
ഒന്നില്‍ കൈയില്‍ ഊരിപ്പിടിച്ച 
വാളുമായി നില്‍ക്കുന്നയൊരു 
യോദ്ധാവിന്റെ മുഖമെന്റെ 
ഓര്‍മയില്‍ ഉണ്ട്.

ഓലമേഞ്ഞ ഷെ ഡിലെ 
എട്ടാം ക്ലാസ്സ് മുറിയില്‍ 
പാതി കഷണ്ടികയറിയ 
തലതടവികൊണ്ട് പഴശ്ശിയുടെ 
കഥ പറഞ്ഞ ശങ്കരന്‍ മാഷിനെ 
ഓര്‍മ്മയുണ്ട് ആ മുഖവരയും.

ആ മുഖത്തു നിന്നും പഴശ്ശിയെ 
വരച്ചെടുക്കാന്‍ കഴിഞ്ഞില്ല.

എത്ര തിരെഞ്ഞിട്ടുമോന്നിലും 
പഴശ്ശിയുടെ മുഖം കണ്ടില്ല.
കറുത്ത മഷിയില്‍ അച്ചടിച്ച ചരിത്ര 
താളുകളില്‍ പഴശ്ശി സിംഹമായിരുന്നു.
വയനാടിന്റെ കാടുകയറിയ സിംഹം.


തേന്‍ ശേഖരിക്കാനാണത്രെ 
വയനാടന്‍ ചുരം കയറി 
കാട്ടിലലഞ്ഞതെന്നു 
സംസാരിക്കുന്ന പഴയോലക്കെട്ടുകള്‍
സാക്ഷ്യ പ്പെടുത്തുന്ന... കഥകള്‍.

തേന്‍ പുരട്ടിയ അമ്പുകള്‍ 
വെള്ളക്കാരുടെ വായിലും നെഞ്ചിലും 
നിറക്കുമ്പോള്‍ പഴശ്ശിക്കു കൂട്ടായി
കൂട്ടാളികള്‍ ഏറെയുണ്ടായിരുന്നത്രെ.

ചതികളില്‍ പഴശ്ശി വീണ കഥ 
ഒരു പാണനും പാടി കേട്ടില്ല ഞാന്‍ 
മലബാറില്‍ നിന്നും വിരുന്നിനെത്തിയ 
വടക്കെന്‍ക്കാറ്റും പുള്ളിക്കുയിലിന്റെ ചുണ്ടിലും 
ആ കഥപ്പാടി ഞാന്‍ കേട്ടില്ല. 

പിന്നെ കണ്ടതും കേട്ടതും 
അഭ്ര പാളികളില്‍ വന്ന ചായം പുരട്ടിയ
മുഖങ്ങലോടും ചേര്‍ത്തുവെയ്ക്കാന്‍ 
കഴിഞ്ഞില്ലയെനിക്കു പഴശ്ശിയെ.

പഴശ്ശിക്കൊരു മുഖമുണ്ടായിരുന്നു 
ഒരു മനസ്സും ലക്ഷ്യമുണ്ടായിരുന്നു
അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനം 
സ്വതന്ത്രിയത്തിന്റെ വെള്ളരി പ്രാവുകള്‍ 
പാറി നടക്കുന്നയൊരു വയനാടിന്റെ 
പിന്നെ ഒരിന്ത്യയുടെ മോചനം.

പഴശ്ശിക്കു സ്വതന്ത്രിയത്തിന്റെ മുഖമാണ് 
ധര്‍മ്മത്തിന്റെയും ധൈര്യത്തിന്റെയും നിറമാണ്
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും 
വിശ്വാസത്തിന്റെയും ഉറപ്പാണ്‌ .

No comments:

Post a Comment