------------------
ഒരുനേര്‍ത്ത നിലാവിന്റെയോരത്തു നിന്നു
ഞാന്‍ കണ്ട സ്വപ്നങ്ങള്‍ക്കെന്തു ഭംഗി.
കാര്‍മേഘമുഖപടം തോല്ലോന്നൊതുക്കി
താരകള്‍ മേല്ലെയോന്നെത്തി നോക്കി.
രാവാം ഉടയാടയിതള്‍ ഞൊറിഞ്ഞു
ഭൂമി മംഗല്യപ്പട്ടുടുത്തു.
സ്വപ്നങ്ങള്‍ വര്‍ണ്ണ ചിറകുകള്‍ വീശി
ചിത്ര ശലഭങ്ങളായി പറന്നു.
വാര്‍മഴവില്ലിന്നഴകുകളൊക്കെയും
പുരികക്കൊടികളില്‍ ചേര്‍ത്തുവെച്ചു.
കണികണ്ടുണരുവാന്‍ വിളിച്ചുണര്‍ത്തീടുവാന്‍
സൂര്യബിംബത്തെ ഒരുക്കിവെച്ചു.
അഴകെഴും നുണക്കുഴി കവിളിലണിയുവാന്‍
ചെന്നിണ നിറമൂറും സന്ധ്യ ഒരുങ്ങി നിന്നു.
പിച്ചക വാനമോരുക്കിയ പന്തലില്‍
അമ്പിളി താലവുമായി നടന്നു വന്നു.
കടലിന്നഗാധത കരിനീല മിഴികളില്‍
എഴുതുവാന്‍ അഞ്ജനക്കൂട്ടായി ഒരുക്കി വെച്ചു.
തിറയെടുത്താടുവാന്‍ പടയണി താളങ്ങള്‍
മേളലയങ്ങളായി ഓര്‍ത്തു വെച്ചു.
പാദസ്വരങ്ങളായി പാദങ്ങള്‍ചൂഴുവാന്‍
കാട്ടുപ്പൂഞ്ചോലകള്‍ മത്സരിച്ചു.
ഋതുക്കളോരുക്കിയ സ്വയംവര പന്തലില്‍
മണവാട്ടിയായി അവളിരുന്നു.
No comments:
Post a Comment