Thursday, 18 October 2012

കണ്ടെത്തല്‍



-----------------

ഞാന്‍ ഇറങ്ങിതിരിച്ചതൊരു 
അന്വേഷണത്തിന്നായിരുന്നു.
ഇരുട്ടിന്റെയാത്മാവിനെത്തേടി. 

എന്റെ ഇടുങ്ങിയ കൊച്ചു മുറിയിലെ
മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചം 
ഊതിക്കെടുത്തി ഞാന്‍ ഇരുട്ടിനെ
പഠിക്കാന്‍ തുടങ്ങി.

കൊടുംങ്കാടിന്റെ അന്ത:പ്പുരങ്ങളിലെക്കും 
ആഴിയുടെയടിത്തട്ടിലെക്കും
ആകാശത്തിന്റെ അനന്തതയിലെക്കും 
നീണ്ടുപ്പോയീയെന്റെ അന്വേഷണവീഥികള്‍.

ഒന്നിലും എനിക്ക് ഇരുളിന്റെയാത്മാവിനെ
കണ്ടെത്താനായില്ല.
കണക്കുകൂട്ടിയെടുത്ത ഊഹങ്ങളില്‍ 
വിശ്വാസമില്ലായിരുന്നു. 

പിന്നെഞാനൊരു കറുത്തവാവിന്‍ നാളില്‍ 
കണ്ണുകളെ ഇരുട്ടിന്റെ മാറിലൂടെ 
അക്കരെ കടത്തിവിട്ടപ്പോള്‍ 
ചെന്നുനിന്നതു ഇടുങ്ങിയയൊരു ഗുഹാമുഖത്ത്‌. 

മൂലയില്‍ ജ്വലിച്ചുകൊണ്ടിരുന്ന 
വെളിച്ചത്തിന്റെയൊരു ചെറിയ
കനല്‍ത്തരിയില്‍. 

ആ കനലിനെ ഊതിഊതി 
വളര്‍ത്തിയപ്പോള്‍ അറിഞ്ഞു 
ഇരുട്ടു ചിന്തയിലാണെന്ന്.
ചിന്തകള്‍ ഉറങ്ങുന്ന മനസ്സിലാണെന്ന്.

മനസ്സിന്റെ വാതലുകള്‍ തള്ളി തുറന്നാല്‍ 
നിറഞ്ഞ പ്രകാശത്തിലോട്ടുള്ള ഒരുകണിക
കണ്ടെത്താന്‍ കഴിയുമെന്നു.

ഇരുട്ടിന്റെയാത്മാവ് പ്രകാശമാണെന്നും 
അന്ധകാരം മായെന്നുമറിഞ്ഞപ്പോള്‍
ജീവന്റെ മൂല്യങ്ങള്‍ മനസ്സിലായി 
ജീവിതത്തിന്റെ ലക്ഷ്യ ങ്ങളും.

No comments:

Post a Comment