-----------------
ജ്യോതിര്‍ ഗോളങ്ങളുടെ മനസും
ശരീരവും കണ്ടറിഞ്ഞവന്‍
അവരുടെ പാദ ചലനത്തിന്റെ
ചെറു സ്പന്ദനങ്ങള്‍ പോലും
കാതോര്‍ത്തെടുക്കുന്ന പടയാളി.
ഇരുപത്തിയെട്ടു നക്ഷത്രങ്ങളെ
സൌരയൂഥത്തിന്റെ ഭ്രമണ പഥങ്ങളില്‍
പ്രപഞ്ചനാഥന്റെ തീരുമാനത്തില്‍ കൂടി
കൈപ്പിടിച്ചീ ഭൂമിയിലെ സര്‍വ
ചരാരങ്ങളുടെയും ജീവിതവും ജീവനും
ഗതിവിഗതികളെ കണക്കുകളില്‍
ദേശാസന്ധികളാക്കി കവടികളില്‍
നിരത്തുന്ന ദൈവശാസ്ത്രകാരന്‍.
കര്‍മ്മ ദോഷങ്ങളുടെ നിശ്വാസത്തിലുതിര്‍ന്നു
വീഴുന്ന കദനങ്ങളിലതിന്റെ കാരണങ്ങളില്‍
സൌരഗോളങ്ങളുടെ വ്യതിയാനങ്ങള്‍
ഉണര്‍ത്തുന്ന അവസ്ഥകളെ
ഭാവി ഭൂത കര്‍മ്മ ചരടില്‍ക്കോര്‍ത്തു
വിധിക്കെതിരെ വീഥികള്‍ വെട്ടി തെളിക്കാന്‍
വഴി ചൂണ്ടി കാട്ടുന്ന ദ്വാരപാലകന്‍.
മോഹങ്ങളുടെ സാഫല്യങ്ങള്‍ക്ക്
മണവും നിറവും നല്‍കി
പ്രാര്‍ത്ഥനയുടെ നിറവില്‍
പ്രാണനേകി മനസ്സില്‍ വിശ്വാസത്തിന്റെ
അസ്ഥിവാരം ഉറപ്പിക്കുന്ന കര്‍മ്മയോഗി.
പൊരുത്തങ്ങളും പൊരുത്തകെടുകളും
ശാന്തിയും അശാന്തിയും തരം തിരിച്ചു
വിജയ മന്ത്രങ്ങള്‍ ചൊല്ലിത്തരുന്ന
വിശ്വാസ മനസ്സുകളുടെ സഹചാരി .
No comments:
Post a Comment