പാണ്ഡവ നിരയില്‍ പരാജയ
ഭീതിയുടെ വിത്ത് പാകിയവന്‍..
പാണ്ഡവരില്‍ ഒന്നാമന്‍
ആകേണ്ടിരുന്നവന്‍ ഞാന്‍
നിഷേധിയായ സൂത പുത്രന്‍.
കര്‍ണ്ണനെന്നയീ രാധേയന്‍..
ജീര്‍ണ്ണിച്ച കൊട്ടരാക്കെട്ടിന്‍റെ
തകര്‍ന്നു വീഴാവുന്ന
അഭിമാനത്തിന്‍റെ പേരില്‍
നിഷേധിക്കപ്പെട്ട ഒരുജന്മം.
ആ ജന്മത്തിനു താങ്ങും
തണലുമയീ നേരും നെറിയും
പറഞ്ഞു തന്ന സൂത ജന്മങ്ങള്‍
അധിരഥനും രാധയുമീ
സൂര്യപ്പുത്രനു അച്ഛനുമമ്മയും.
ഇവരുടെ മകനായീ
രാധേയനയീ ജീവിച്ചു
മരിക്കാനാണെനിക്കിഷ്ടം
പുകള്‍പ്പെട്ട ദാനശീലനെന്നു
പേരുകേട്ടവന്‍
മരണത്തെ സ്വീകരിച്ചുകൊണ്ടു
ജീവനെ ദാനം കൊടുത്തവന്‍..
എല്ലാവരും ഉണ്ടായിരിക്കെ
അനാഥനായീ മാറിയോന്‍
സൂതപുത്രനെന്നു പലവട്ടം
സ്വന്തം ചോരയാല്‍
അധിക്ഷേപിക്കപ്പെട്ടവന്‍.
പിന്നെ ഗുരു നിന്ദയേറ്റുങ്ങിയോന്‍
അങ്ങിനെയെത്രയെത്ര കിരീടങ്ങള്‍
തലയില്‍ ചാര്‍ത്തിക്കിട്ടിയീ
അധിരഥന്‍ മകന്‍ രാധേയന്.
സ്വയംവര മണ്ഡപത്തില്‍
വരണമാല്യം അണിയുവാന്‍
കുനികേണ്ടിയിരുന്ന ശിരസ്സു
അപമാന ഭാരത്തില്‍ താഴ്ത്തി
നില്‍കേണ്ടിവന്ന രാജ രക്തം.
ശാപങ്ങളാല്‍ നിരന്തരം
വേട്ടയടപ്പെട്ടയവന്‍
യുദ്ധ മുറകള്‍ തെറ്റാതെ
പാലിച്ചവനെന്നിട്ടും
താണുപോയ രഥമുയര്‍ത്താന്‍
ശ്രമിക്കവേ പാഞ്ഞു വന്ന
ശരവേഗത്തിനു പുഞ്ചിരിയോടെ
കഴുത്തു നീട്ടി കൊടുത്തവന്‍.
പെറ്റ വയറിന്‍റെ വേവലാതി
കണ്ടറിഞ്ഞു വാക്കു കൊടുത്തു
സൌഹൃദത്തിന്‍ പേരില്‍ കൊടും
ചതികള്‍ക്ക് കൂട്ടു നിന്നു
അധര്‍മ്മം പ്രവര്‍ത്തിച്ചവന്‍.
പിതാമഹന്‍റെ മുന്നില്‍
നാവിന്‍റെ മഹത്വം വിളമ്പിയവന്‍.
ധിക്കാരം പറഞ്ഞവനീ രാധേയന്‍.
സൂത പുത്രന്‍ രാധേയന്..
അഭിമാനത്തിന്‍റെ പേരില്‍
നിഷേധിക്കപ്പെട്ട ഒരുജന്മം.
ആ ജന്മത്തിനു താങ്ങും
തണലുമയീ നേരും നെറിയും
പറഞ്ഞു തന്ന സൂത ജന്മങ്ങള്‍
അധിരഥനും രാധയുമീ
സൂര്യപ്പുത്രനു അച്ഛനുമമ്മയും.
ഇവരുടെ മകനായീ
രാധേയനയീ ജീവിച്ചു
മരിക്കാനാണെനിക്കിഷ്ടം
പുകള്‍പ്പെട്ട ദാനശീലനെന്നു
പേരുകേട്ടവന്‍
മരണത്തെ സ്വീകരിച്ചുകൊണ്ടു
ജീവനെ ദാനം കൊടുത്തവന്‍..
എല്ലാവരും ഉണ്ടായിരിക്കെ
അനാഥനായീ മാറിയോന്‍
സൂതപുത്രനെന്നു പലവട്ടം
സ്വന്തം ചോരയാല്‍
അധിക്ഷേപിക്കപ്പെട്ടവന്‍.
പിന്നെ ഗുരു നിന്ദയേറ്റുങ്ങിയോന്‍
അങ്ങിനെയെത്രയെത്ര കിരീടങ്ങള്‍
തലയില്‍ ചാര്‍ത്തിക്കിട്ടിയീ
അധിരഥന്‍ മകന്‍ രാധേയന്.
സ്വയംവര മണ്ഡപത്തില്‍
വരണമാല്യം അണിയുവാന്‍
കുനികേണ്ടിയിരുന്ന ശിരസ്സു
അപമാന ഭാരത്തില്‍ താഴ്ത്തി
നില്‍കേണ്ടിവന്ന രാജ രക്തം.
ശാപങ്ങളാല്‍ നിരന്തരം
വേട്ടയടപ്പെട്ടയവന്‍
യുദ്ധ മുറകള്‍ തെറ്റാതെ
പാലിച്ചവനെന്നിട്ടും
താണുപോയ രഥമുയര്‍ത്താന്‍
ശ്രമിക്കവേ പാഞ്ഞു വന്ന
ശരവേഗത്തിനു പുഞ്ചിരിയോടെ
കഴുത്തു നീട്ടി കൊടുത്തവന്‍.
പെറ്റ വയറിന്‍റെ വേവലാതി
കണ്ടറിഞ്ഞു വാക്കു കൊടുത്തു
സൌഹൃദത്തിന്‍ പേരില്‍ കൊടും
ചതികള്‍ക്ക് കൂട്ടു നിന്നു
അധര്‍മ്മം പ്രവര്‍ത്തിച്ചവന്‍.
പിതാമഹന്‍റെ മുന്നില്‍
നാവിന്‍റെ മഹത്വം വിളമ്പിയവന്‍.
ധിക്കാരം പറഞ്ഞവനീ രാധേയന്‍.
സൂത പുത്രന്‍ രാധേയന്‍..
No comments:
Post a Comment