------------------------------ --
ഒന്നിലും ഒന്നും കണ്ടെത്താനാവാതെ
ചിതെലെടുത്തു തുടങ്ങിയ
എന്‍റെ ചിന്തയില്‍
ഉദിച്ച ചെങ്കനല്‍ സൂര്യന്‍
ഉണര്‍ത്തി വിട്ട ഉന്മാദത്തിനു
അസുരത്താളത്തിന്‍റെ ചടുലത.
കത്തിയാളുന്ന സൂര്യമുഖത്തിനു
നേരെ ഞാനെന്‍റെ കണ്ണുകള്‍
തുറന്നു പിടിച്ചപ്പോള്‍
ഉരുകിയൊലിക്കുന്നയെന്‍റെ
ഉള്‍ത്തടങ്ങളിലെ വിഹ്വലതകള്‍
നൊമ്പരത്തിന്‍റെ ഇതള്‍വിടര്‍ത്തി.
സ്വയം കത്തിയമരുന്നുവെന്ന
ഉള്‍ബോധത്തിന്‍റെ തിരിച്ചറിവിലും
എരിഞ്ഞടങ്ങുന്ന ആയുസ്സിന്‍റെ
നീളം തിട്ടപ്പെടുത്തിയിട്ടും നീ
എനിക്കുവേണ്ടി ഉണരുന്നു.
നിന്‍റെ പൊലിഞ്ഞു തീരുന്ന സ്വപ്നങ്ങളുടെ
അവശേഷിപ്പുകള്‍ ചിതാധൂളികളായി
നിന്‍റെ മാറിലെ സൂര്യകളങ്കങ്ങളായി
മുദ്ര കുത്തപ്പെടുമ്പോള്‍
ഞാനറിയുന്നു അതുനീ
എനിക്കുവേണ്ടി ഹോമിച്ച
ഹവിസ്സുകള്‍ ആയിരുന്നുയെന്ന്.
ഉണര്‍വിന്‍റെ പാതയിലെക്കെന്നെ
വിളിച്ചുണര്‍ത്തി
അതിജീവനത്തിന്‍റെ പാഠങ്ങള്‍
ഉരുവിട്ടു തന്നു നീ നടന്നു നീങ്ങുമ്പോള്‍,
സഹജീവനത്തിന്‍റെ ബോധതലത്തില്‍
പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താന്‍
വെളിച്ചം പകര്‍ന്നു തന്നുനീ
ആഴക്കടല്‍ മാറില്‍ മയങ്ങുബോള്‍,
ഇരുട്ടിന്റെ മറവില്‍ ഞാന്‍
ചോരക്കു കൊതിക്കുന്നു
മാനത്തിനു ഭംഗം വരുത്തുന്നു.
വന്‍കുഴികളിലേക്കുള്ള വീഴ്ചകളില്‍
നിന്നുള്ള ഉയര്‍ത്തപ്പെടാലാണ്
ജീവിതമെന്നുക്കാട്ടി തന്നിട്ടുമെന്തേ
നന്നാവാതെ കുടിലതകളില്‍ കുടുങ്ങി
ഇങ്ങിനെ.
No comments:
Post a Comment