Thursday, 18 October 2012

ഞാന്‍




ഇന്നെന്റെ ചിന്തക്കതീതമായി 
ഈ പ്രപഞ്ചത്തിലിന്നോന്നുമില്ല. 
ഇന്നെന്റെ ദീര്‍ഘമാം കൈകള്‍കൊണ്ട് 
എത്തിപ്പിടിക്കാത്തതോന്നുമില്ല. 
ചെങ്കനല്‍ച്ചൂളയും ചെമ്പിന്റെ ഗോളവും 
അമ്പിളിത്തട്ടവും അമ്മാനമാടി ഞാന്‍.
നക്ഷത്രപ്പൂവുകള്‍ പൂവള്ളിയാക്കി ഞാന്‍
സപ്രമഞ്ചത്തിലിന്നുഞ്ഞലാടും .
വിണ്ണവര്‍ തന്നുടെ പരിദേവനങ്ങള്‍ക്കു
മണ്ണിന്റെ മാറില്‍ ഞാന്‍ തീര്‍പ്പു നല്ക്കും.
ഇന്നെന്‍മനസ്സിന്റെയാത്മവിശ്വാസത്തില്‍
അശ്വമേധത്തിന്‍യശസ്സുചാര്‍ത്തും.

No comments:

Post a Comment