Thursday, 18 October 2012

ചങ്ങല ..


എന്‍റെ മൌനത്തിന്‍റെ മണ്‍പുറ്റിലമരവേ 
ശലഭങ്ങളായി പറന്നകന്നോര്‍മ്മകള്‍
രാവുകള്‍ പകലുകള്‍ ഉഷസ്സുകള്‍ സന്ധ്യകള്‍
ഒരു കടല്‍ ക്കാറ്റിലലിഞ്ഞകന്നീടവേ.

ദീന ബാല്യങ്ങള്‍ നരകയറിയ യൌവനം 
തപ്ത നിശ്വാസത്തില്‍ മുടന്തി നടക്കവേ 
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ വാടിക്കൊഴിഞ്ഞ 
ജീവിത വാടിയില്‍ വേഴാമ്പലാകവേ.

ഞാനിരിക്കുന്നു നിന്‍ ഗോപുര വാതലില്‍ 
തോളിലോഴിഞ്ഞ ജീര്‍ണ്ണ മാറാപ്പുമായി
പിന്നിലകലുന്ന ആരാവങ്ങള്‍ 
മുന്നില്‍ നീളുന്ന വിജനമാം വീഥിയും.

ആളോഴിഞ്ഞൊരു കോണില്‍ സാക്ഷിയായി നില്‍ക്കവേ
സ്വീകരിക്കുന്നു ദീനവിലാപങ്ങള്‍ കാതുകള്‍. 
ചട്ടനും പൊട്ടനും തമ്മിലടിക്കുന്നു 
മുന്നില്‍ ചിതറിയ റൊട്ടികഷ്ണങ്ങള്‍ക്കായി.

സന്ധ്യയിലിരുളിന്‍റെ മറവിലാക്കോണില്‍
ഉടുതുണിയുരിയുന്ന ഭാവശുദ്ധി
പാഴായ സ്വപ്നങ്ങള്‍ മാകൊമ്പിലാടുന്നു 
എരിയും മനസ്സുകള്‍ വിഷ ക്കുപ്പി തേടുന്നു.

കൊടിവെച്ചകാറില്‍ പറക്കുന്ന
ധികാരം 
അവനെ പൂജിക്കുന്ന മനസ്സിനെ കാണാതെ 
അതിവേഗം ബഹുദൂരം പറയുന്ന നാവുകള്‍ 
അഴിമതിക്കെതിരെ (അ) വിശുദ്ധന്‍റെ കൈയുകള്‍..

പുതിയ മാറ്റത്തിനായി ചന്ദന പൊട്ടുകള്‍ 
പൊട്ടന്‍ കളിപ്പിക്കും പച്ചയും റബ്ബറും.
എന്‍റെ മനസ്സിന്‍റെ മൌനത്തിലണയവേ
കാലില്‍ മുറുകുന്നു ചങ്ങലക്കണ്ണികള്‍ .

No comments:

Post a Comment