Thursday, 18 October 2012

സ്വപ്നം...



നടവഴിയോരത്തു വേലിപ്പടര്‍പ്പിലെ
പാതിരാമുല്ലകള്‍ പൂത്ത നാളില്‍ 

പലൊളി ചന്ദ്രിക തൊട്ടുതലോടവേ
പൂമിഴി മെല്ലെ തുറന്ന നേരം 

നിളയുടെ മാറില്‍ നിന്നു പാറിവന്നെത്തിയ
കൊച്ചിളം കാറ്റുമൊഴിഞ്ഞുവല്ലോ 

അക്കരെയില്ലി മുളംങ്കാടിന്‍ തണ്ടിലെ 
പൊഴിയുന്ന സാന്ദ്ര ശ്രുതിലയങ്ങള്‍.

മധുരമാം ഗാനത്തെ മാറോടുചേര്‍ക്കവേ 
കാളിന്ദിയായി നിള മാറിയല്ലോ .

നീലക്കടമ്പുകള്‍ പൂത്ത തീരങ്ങളില്‍ മേയുവാന്‍
ഗോക്കളോരായിരമെത്തിയല്ലോ .

ഗോപാല ബാലനായി മാനസം മാറവേ 
അമ്പാടി ചിത്രങ്ങള്‍ തെളിഞ്ഞുവല്ലോ 

വെണ്ണയും വെണ്ണക്കുടങ്ങളും, വീഥിയില്‍ 
പാല്‍ക്കുടമേന്തുന്ന ഗോപാംഗനകളും.

ചിത്രങ്ങളോരോന്നായി ഉള്ളിലുണരവേ 
ഞെട്ടിയുണര്‍ന്നു ഞാന്‍ പാതി മയക്കത്തില്‍.

No comments:

Post a Comment