അയോധ്യ ഒരുവന്യമാം ദു:ഖമായി
നീറുമെന്നോര്‍മ്മയില്‍
ഗിരിമകുട ശൈത്യമായി.
പാടും പനങ്കിളിച്ചുണ്ടിലൊരു
തേന്മൊഴി തേടും പതിതയായി
ഞാനിന്നലയുന്നു.
രാമും റഹീമും ഇരുകൈകളില്‍
തൂങ്ങി തേങ്ങിക്കരയുന്നു
അമിഞ്ഞപ്പാലിനായി.
തേടട്ടെ ഞാനിത്തിരി
നിണം ചേരാകുടിനീര്‍
കോരിക്കൊടുക്കട്ടെ അവര്‍തന്‍
ദാഹം അകറ്റുവാന്‍.
നീറുന്നുയെന്‍മനം നിങ്ങളെ ഓര്‍ത്തു
വേവുന്നോരാവിയില്‍ ഉരുകുന്നുഞാനും
എങ്ങിനെ നിങ്ങള്‍ക്കു മാറാന്‍ കഴിയുന്നു
എങ്ങിനെ നിങ്ങള്‍ പോരടിക്കുന്നു.
ഒഴുകും സരയൂ നീ സാക്ഷി നില്‍ക്കെ
ചൊല്ലുന്നു ഞാനെന്റെ മക്കളോടായി
പോവുക നിങ്ങളാപ്പുണ്യ ഭൂമിയില്‍
ശാന്തി തന്‍ പാഞ്ചജന്യം മുഴക്കുക.
അതുകേട്ടു വിടരട്ടെ അവള്‍തന്‍
കണ്ണില്‍ നീലാംബരി
പൊഴിയട്ടെ അവള്‍ തന്‍
മൊഴികളില്‍ സ്നേഹഗീതങ്ങളും.
ഒഴുകട്ടെ സ്നേഹത്തിന്‍
തെളിനീരുരവകള്‍
പടരട്ടെ നീളെയതിന്‍ പ്രതിധ്വനികള്‍.
വെടിയാം നമുക്കിനി മനസ്സിന്‍
അപഥ സഞ്ചാരങ്ങളെ
തടയാം നേര്‍വഴി നടത്താം
വീറെഴും ചോരത്തളപ്പിനെ.
ആളുന്നോരഗ്നിയില്‍ വേവുമെന്‍ മാറിടം
ആറിത്തണുക്കെട്ടെ ഞാനും മയങ്ങട്ടെ
വെടിയാം നമുക്കിനി മനസ്സിന്‍
ReplyDeleteഅപഥ സഞ്ചാരങ്ങളെ
തടയാം നേര്‍വഴി നടത്താം
വീറെഴും ചോരത്തളപ്പിനെ.
നമുക്കാശിക്കാം ഇനിയും ഒരു നല്ല കാലം ...... നല്ല മനസ്സുള്ളവരുടെ കാലം ...... നല്ല ചിന്തകളുടെ കാലം ..... നന്നായിട്ടുണ്ട് കവിത അഭിനന്ദനങ്ങള്‍
on behalf Mr. Madav
DeleteThanks